Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DMK Leader

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം: നി​ല​പാ​ട് ബി​ൽ പ​രി​ഗ​ണി​ക്കു​ന്പോ​ഴെ​ന്ന് ഡി​എം​കെ നേ​താ​വ്

ചെ​ന്നൈ: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ൽ ഡി​എം​കെ​യു​ടെ നി​ല​പാ​ട് ബി​ൽ ലോ​ക്സ​ഭ​യി​ൽ വ​യ്ക്കു​ന്പോ​ൾ വ്യ​ക്ത​മാ​ക്കാ​മെ​ന്ന് മു​തി​ർ​ന്ന ഡി​എം​കെ നേ​താ​വ് ആ​ർ.​എ​സ്. ഭാ​ര​തി. ഇ​നി​യും പൂ​ർ​ത്തി​യാ​കാ​ത്ത ബി​ല്ലി​നെ സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കു​ന്ന​ത് ബാ​ലി​ശ​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ 2026 അ​ടു​ത്തി​ടെ ലോ​ക്സ​ഭ​യി​ൽ തീ​പാ​റു​ന്ന വാ​ക്പോ​രി​നു​ക് വ​ഴി​വ​ച്ചി​രു​ന്നു. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു അ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും. നേ​ര​ത്തെ ഒ​രു സ​ന്ദ​ർ​ഭ​ത്തി​ൽ ത​ന്‍റെ പാ​ർ​ട്ടി ഈ ​നീ​ക്ക​ത്തെ എ​തി​ർ​ത്തി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ളും സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​വ ബി​ല്ലി​ൽ എ​ന്തു മാ​റ്റ​ങ്ങ​ൾ വ​രു​ത്തി എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​കും തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up